ചെമ്മലമറ്റം: എകെസിസി പാലാ രൂപത നേതൃത്വം നൽകുന്ന സീറോമലബാർ സഭാ ദിനാഘോഷം ജൂലൈ മൂന്നിന് ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ നടക്കും.
സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. പാലാ രൂപതയുടെ കീഴിലുള്ള എല്ലാ ഇടവകകളിൽനിന്നു നിരവധി അംഗങ്ങൾ സമ്മേളനത്തിൽ പങ്കെടുക്കും.
മൂന്നിന് ഉച്ചകഴിഞ്ഞ് 2.30ന് പാരിഷ് ഹാളിൽ നടക്കുന്ന പൊതുസമ്മേളനം കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ ബിഷപ് മാർ ജോസ് പുളിക്കൻ ഉദ്ഘാടനം ചെയ്യും.
രൂപതാ പ്രസിഡന്റ് ഇമ്മാനുവൽ നിധീരി അധ്യക്ഷത വഹിക്കും രൂപതാ ഡയറ്ക്ടർ ഫാ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, ഫാ. സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ, രൂപതാ മേഖലാ യൂണിറ്റ് ഭാരവാഹികൾ എന്നിവർ പ്രസംഗിക്കും. സീറോമലബാർ സഭാ ദിനാഘോഷങ്ങൾക്ക് വിപുലമായ ഒരുക്കങ്ങളാണ് ചെമ്മലമറ്റത്ത് നടക്കുന്നത്.